കൊൽക്കത്ത: മുർഷിദാബാദ് ദേശീയ പാതയിൽ വാഹനാപകടം. പ്രൈവറ്റ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
മൂടൽമഞ്ഞാണ് അപകട കാരണമെന്നാണ് ഫറാക്ക പൊലീസിന്‍റെ നിഗമനം. സിലിഗുരിയിൽ നിന്നും ബെർഹാംപൂരിലേക്ക് വരികയായിരുന്ന ബസും കൊൽക്കത്തയിൽ നിന്നും അസമിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.