പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആർ കമലകണ്ണന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ-കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു.
245 പുതിയ കൊവിഡ് കേസുകളാണ് പുതിച്ചേരിയിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,624 ആണ്.