ഹൈദരാബാദ്: തെലങ്കാനയിൽ മന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് വാഹനം മറിഞ്ഞ് പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്ക്. ശനിയാഴ്ച മൂന്ന് മണിക്ക് കരീംനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സലെഹ നഗറിലായിരുന്നു അപകടം.
വാഹനത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർക്ക് പരിക്ക് പറ്റിയെങ്കിലും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു പരിപാടിയിൽ പങ്കെടുത്ത് വേദിര ഗ്രാമത്തിൽ നിന്ന് മടങ്ങുകയായിരുന്ന തെലങ്കാന കൃഷി മന്ത്രി എസ് നിരഞ്ജൻ റെഡ്ഡിയുടെയും മറ്റ് മന്ത്രിമാരുടെയും സംഘത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് വാഹനം വന്നത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ട്.