ETV Bharat / bharat

ഛത്തീസ്ഗഡില്‍ പൊലീസും നക്‌സലൈറ്റുകളും എറ്റുമുട്ടി; വനിതാ നക്‌സല്‍ കൊല്ലപ്പെട്ടു - Police and Naxalites clash in Chhattisgarh Woman naxal killed

തരേഗാവിലെ നക്‌സലുകളുെട ക്യാമ്പിന് സമീപത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ക്യാമ്പില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം ജുഗാനി എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഡില്‍ പൊലീസും നക്‌സലൈറ്റുകളും എറ്റുമുട്ടി; വനിതാ നക്‌സല്‍ കൊല്ലപ്പെട്ടു
author img

By

Published : Sep 30, 2019, 6:39 AM IST

കവർധ (ഛത്തീസ്ഗഡ്) : കവര്‍ധ ജില്ലയിലെ തരേഗാവ് ഗ്രാമത്തില്‍ പൊലീസും നക്‌സ്‌ലൈറ്റുകളും തമ്മിലുണ്ടായ എറ്റുമുട്ടലില്‍ പൊലീസിന്‍റെ വെടിയേറ്റ് വനിതാ നക്‌സല്‍ കൊല്ലപ്പെട്ടു.
തരേഗാവില്‍ നക്‌സലുകളുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടന്‍ നക്‌സലുകള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയെന്നും, പിന്നാലെ പൊലീസ് നടത്തിയ തിരിച്ചടിയിലാണ് യുവതി കൊല്ലപ്പെട്ടതെന്നും ദുര്‍ഘ റേഞ്ച് ഐജി ഹിമാന്‍ഷു ഗുപ്‌ത പറഞ്ഞു.
ക്യാമ്പില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം ജുഗാനി എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ക്യാമ്പില്‍ നടത്തിയ പരിശോധനയില്‍ നക്‌സല്‍ അനുകൂല പോസ്‌റ്ററുകളും, പുസ്‌തകങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Intro:Body:

naxal death 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.