ETV Bharat / bharat

ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു - സര്‍ദാര്‍ പട്ടേല്‍ സുവേളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്‌ഘാടനം

സര്‍ദാര്‍ പട്ടേലിന്‍റെ 145-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ്‌ സംഘടിപ്പിച്ചത്

PM Modi inaugurates Sardar Patel Zoological Park in Kevadia  Sardar Patel Zoological Park Kevadia  PM Modi  gujarat visit  pm's gujarat visit  കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ സുവേളജിക്കല്‍ പാര്‍ക്ക് പ്രധാന മന്ത്രി ഉദ്‌ഘാടനം ചെയ്‌തു  സര്‍ദാര്‍ പട്ടേല്‍ സുവേളജിക്കല്‍ പാര്‍ക്ക് പ്രധാന മന്ത്രി ഉദ്‌ഘാടനം ചെയ്‌തു  സര്‍ദാര്‍ പട്ടേല്‍ സുവേളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്‌ഘാടനം  പ്രധാന മന്ത്രി നരേന്ദ്ര മോദി
ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്‌ഘാടനം പ്രധാന മന്ത്രി നിര്‍വഹിച്ചു
author img

By

Published : Oct 30, 2020, 6:23 PM IST

ഗാന്ധിനഗര്‍: രണ്ട് ദിവസത്തെ ഗുജറാത്ത്‌ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നര്‍മദയിലെ കെവാഡിയില്‍ ജംഗിള്‍ സഫാരി എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്‌തു. സര്‍ദാര്‍ പട്ടേലിന്‍റെ 145-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ്‌ സംഘടിപ്പിച്ചത്. സ്റ്റാച്യു ഓഫ്‌ യൂണിറ്റിക്ക് സമീപമാണ് സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാനിയും ഗവര്‍ണര്‍ ആചാര്യ ദേവ്രതും പങ്കെടുത്തു.

കൂടാതെ കെവാഡിയില്‍ പുതിയതായി നിര്‍മിച്ച ഏക്‌താ മാളും കുട്ടികളുടെ ന്യുട്രീഷന്‍ പാര്‍ക്കും ആരോഗ്യ വന്‍ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പാര്‍ക്കില്‍ നൂറുകണക്കിന് ഔഷധ ചെടികളും അത് സംബന്ധിക്കുന്ന വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.