ETV Bharat / bharat

ഫാർമ മേജർ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്‌ട്രീസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 10, 2020, 10:50 PM IST

ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലെ കമ്പനിയില്‍ അദ്ദേഹം അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു. ഫാക്ടറി മുദ്രവെക്കാനും എല്ലാ ജീവനക്കാർക്കും ക്വാറന്‍റൈൻ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു

Coronavirus quarantined COVID-19 ഫാർമ മേജർ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് ബഡ്ഡി ഇൻഡസ്ട്രി
ഫാർമ മേജർ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ഷിംല: ഫാർമ മേജർ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്‌ട്രീസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥന് ഹരിയാനയിലെ പഞ്ചകുലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലെ ബഡ്ഡി ഇൻഡസ്‌ട്രിയലിലെ കമ്പനി അടുത്തിടെ അദ്ദേഹം സന്ദർശിച്ചിരുന്നു. ഫാക്ടറി മുദ്രവെക്കാനും എല്ലാ ജീവനക്കാർക്കും ക്വാറന്‍റൈൻ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച ജീവനക്കാരൻ കമ്പനി സന്ദർശിച്ചതിനിടെ രണ്ട് ഹോട്ടലുകളിൽ താമസിച്ചതായി ബഡ്ഡിയിലെ പൊലീസ് സൂപ്രണ്ട് രോഹിത് മൽപാനി പറഞ്ഞു. ഹോട്ടലിൽ താമസിച്ചിരുന്ന ആളുകൾക്കും ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ ബഡ്ഡി-ബറോട്ടിവാല-നലഗഡ് ഇൻഡസ്‌ട്രിയല്‍ മേഖലയില്‍ 550 ഓളം ഫാർമസ്യൂട്ടിക്കൽ യൂണിറ്റുകളുണ്ട്. അതിൽ 500 എണ്ണം എംഎസ്എംഇകളാണ്. ബഡ്ഡി ആസ്ഥാനമായുള്ള ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്‍റെ മുതിർന്ന എച്ച്ആർ മേധാവിക്കെതിരെ ബഡ്ഡി-ബറോട്ടിവാല-നലഗഡ് ഇൻഡസ്‌ട്രിയില്‍ പ്രവേശിക്കുമ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തു. പ്രദേശത്ത് നടപ്പാക്കിയ നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥൻ ലംഘിച്ചതായി മാൽപാനി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.