ന്യൂഡൽഹി: തുടര്‍ച്ചയായി അഞ്ചാംദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ്. 60 പൈസയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ അഞ്ചുദിവസം കൊണ്ട് ദിവസംകൊണ്ട് പെട്രോൾ വില ലിറ്ററിന് 2.74 രൂപയും ഡീസലിന് 2.83 രൂപയും കൂടി. ലോക്ക് ഡൗണോടെ 82 ദിവസമായി എണ്ണവില വര്‍ധനവ് പിടിച്ചു നിര്‍ത്തിയ ശേഷമാണ് അഞ്ച് ദിവസം മുമ്പ് വില വര്‍ധിക്കാന്‍ തുടങ്ങിയത്.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.40 രൂപയിൽ നിന്ന് 74 രൂപയായും ഡീസൽ വില 71.62 രൂപയിൽ നിന്ന് 72.22 രൂപയായും ഉയർത്തിയതായി സംസ്ഥാന എണ്ണ വിപണന കമ്പനികളുടെ വില അറിയിപ്പിൽ പറയുന്നു. പ്രാദേശിക വിൽപ്പന നികുതി കണക്കിൽ ഓരോ സംസ്ഥാനത്തിനും പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്.