ETV Bharat / bharat

ലവ് ജിഹാദിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒവൈസി ശ്രമിക്കുന്നുവെന്ന് എൻ വി സുഭാഷ് - എൻ വി സുഭാഷ്

തൊഴിലില്ലായ്‌മ പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാലാണ് ലവ് ജിഹാദ് പോലെയുള്ള നിയമങ്ങൾ ബി.ജെ.പി കൊണ്ടുവരുന്നതെന്ന് ആസാദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു

Owaisi  love-jihad  NV Subhash  BJP leader NV Subhash  ലവ് ജിഹാദ്  എൻ വി സുഭാഷ്  ആസാദുദ്ദീൻ ഒവൈസി
ലവ് ജിഹാദിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒവൈസി ശ്രമിക്കുന്നു: എൻ വി സുഭാഷ്
author img

By

Published : Nov 25, 2020, 4:37 PM IST

ഹൈദരാബാദ്: 'ലവ് ജിഹാദിനെ' കുറിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് ആസാദുദ്ദീൻ ഒവൈസിയുടെ അഭിപ്രായത്തോട് പ്രതികരിച്ച് തെലങ്കാന ബിജെപി നേതാവ് എൻ.വി. സുഭാഷ്. ഇക്കാര്യത്തിൽ പൊതുജനശ്രദ്ധ ഒഴിവാക്കാൻ ഒവൈസി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മതപരിവർത്തനത്തിന് പിന്നിലെ ഗൂഡാലോചന തടയുന്നതിനായി മുന്നോട്ടുവച്ച ഒരു നിയമത്തിനോട് ഇത്തരത്തിലുള്ള പ്രതികരണം കണ്ട് ആളുകൾ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്‌മ പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാലാണ് ലവ് ജിഹാദ് പോലെയുള്ള നിയമങ്ങൾ ബി.ജെ.പി കൊണ്ടുവരുന്നതെന്ന് എ.ഐ.എം.ഐ.എം മേധാവി പറഞ്ഞിരുന്നു. കൊവിഡ് കാലത്തെ ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങൾ കാരണമാണ് ഇന്ത്യയിലെ മരണനിരക്ക് കുറക്കാൻ സഹായിച്ചതെന്നും ആത്മ നിർഭർ ഭാരത് അഭിയാൻ 3.0യുടെ ഭാഗമായി 1.19 കോടി രൂപയുടെ ഉത്തേജക പാക്കേജുകൾ രാജ്യത്തിന് നൽകിയത് ഒവൈസി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ജി.എച്ച്.എം.സി തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള തന്ത്രമാണ് ഒവൈസി കാണിക്കുന്നതെന്നും മജ്‌ലിസ് നേതാവ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി മറ്റ് പല ന്യൂനപക്ഷ കാർഡുകളും കളിക്കുമെന്നും സുഭാഷ് വ്യക്തമാക്കി. ഇതേ തന്ത്രങ്ങൾ പതിറ്റാണ്ടുകളായി രാഷ്‌ട്രീയ നിലനിൽപ്പിനായി ഉപയോഗിച്ചുവരുന്നതാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.