ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 74 ലക്ഷം രൂപ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയുമാണ് പണം ഉപേക്ഷിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിക്കപ്പെടുമെന്ന് ഭയന്ന് ഇവർ പണം ടോയ്‌ലറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പണത്തിന് പുറമെ 200 ഗ്രാം സ്വർണം ഇവരുടെ ബാഗിൽ നിന്ന് പിടിച്ചെടുത്തു.
വിമാനത്താവളത്തിലെ പരിഷോധനക്കിടെ ഉദ്യോഗസ്ഥൻ്റെ ഭാര്യ സ്യൂട്ട്‌കേസുമായി ടോയ്‌ലറ്റിൽ പോവുകയും പണം ഉപേക്ഷിക്കുകയുമായിരുന്നു. പണത്തിന് പുറമെ 200 ഗ്രാം സ്വർണവും പിടിച്ചെടുത്തു. പണം സി.ഐ.എസ്.എഫിന് കൈമാറി. സംഭവത്തിൽ ആദായനികുതി വിഭാഗം അന്വേഷണം ആരംഭിച്ചു.