ഭുവനേശ്വര്‍: ഒഡിഷയില്‍ 3,443 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,19,119 ആയി. 36,743 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 842 ആയി ഉയര്‍ന്നു. ഇതില്‍ 220 മരണവും ഗഞ്ചം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ 30 ജില്ലകളിലും പുതിയതായി രോഗബാധിച്ചവരുണ്ട്. ഭുവനേശ്വര്‍ ഉള്‍പ്പെടുന്ന ഖുര്‍ദ ജില്ലയിലാണ് ഏറ്റവുമധികം പുതിയ രോഗികള്‍. ഖുര്‍ദയില്‍ 601 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ കട്ടക്കില്‍ 359 പേര്‍ക്കും ബാലാസോറില്‍ 152 പേരും രോഗം ബാധിച്ചു. 1,81,481 പേര്‍ ഇതുവരെ രോഗമുക്തരായി. 32.50 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 50,147 പരിശോധനകള്‍ നടത്തി.