ചണ്ഡീഗഡ്: അസം മാതൃകയില്‍ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അനധികൃത കുടിയേറ്റം തടയുന്നതിന് ഹരിയാനയിലും പൗരത്വ രജിസ്റ്റർ വേണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. മഹാ ജൻ സമ്പർക്ക് അഭിയാന്‍റെ ഭാഗമായി പഞ്ച്‌ഗുളയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി ഓരോ കുടുംബത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ രേഖ അടിസ്ഥാനമാക്കിയായിരിക്കും പൗരത്വ രജിസ്‌റ്റര്‍ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രജിസ്‌റ്റര്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുൻ ചെയർമാൻ റിട്ടയേര്‍ഡ് ജസ്റ്റിസ് എച്ച്.എസ് ഭല്ല, മുൻ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാൻബ, റിട്ടയേര്‍ഡ് ലഫ്റ്റനന്‍റ് ജനറൽ ബൽജിത് സിംഗ് ജസ്വാൾ ഉൾപ്പെടെയുള്ളവരുമായി കൂടികാഴ്‌ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
19 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്താതെ പുറത്തിറങ്ങിയ അസം പൗരത്വ രജിസ്റ്റർ രാജ്യത്ത് വന്‍ വിവാദം സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യന്ത്രിയുടെ പ്രഖ്യാപനം.
ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ
സംസ്ഥാനത്തെ ഓരോ കുടുംബത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ രേഖ അടിസ്ഥാനമാക്കിയായിരിക്കും പൗരത്വ രജിസ്‌റ്റര്‍ തയാറാക്കുക.

Conclusion: