ന്യൂഡൽഹി: ആദായനികുതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാറിന് നോട്ടീസ് നൽകാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം നൽകിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം പാർലമെന്‍റ് അംഗം ശരദ് പവാറിന് ആദായനികുതി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നെങ്കിലും ഇങ്ങനെ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് കമ്മിഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച വോട്ടെടുപ്പ് സത്യവാങ്മൂലത്തിൽ ആദായനികുതി വകുപ്പ് തനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പവാർ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ശരദ് പവാറിന് നോട്ടീസ് നൽകാൻ സിബിഡിടിക്ക് നിർദേശമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ - Income Tax notice
തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച വോട്ടെടുപ്പ് സത്യവാങ്മൂലത്തിൽ ആദായനികുതി വകുപ്പ് തനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പവാർ പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു