പട്‌ന: പട്‌നയിലും ബിഹാറിന്‍റെ മറ്റു ഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പ്രശംസ മാത്രമല്ല, വിമർശനവും ഏറ്റെടുക്കാൻ നേതാക്കന്മാർ തയ്യാറാകണം. അടിയന്തര ഘട്ടത്തില്‍ അവസരോചിതമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ബെഗുസാരായിലെ മഴക്കെടുതിയെക്കുറിച്ച് കഴിഞ്ഞ മാസം സര്‍വേ നടത്തുകയും വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ശരിയായ വിവരങ്ങള്‍ വ്യക്തമാക്കിയതിന് ജെഡിയു നേതാക്കള്‍ തനിക്കെതിരെ തിരിയുകയാണ് ചെയ്‌തതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 42 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പട്‌നയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിഹാറിലെ പ്രളയം; ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ഗിരിരാജ് സിംഗ്
സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്നും അവസരോചിതമായ ഇടപെടല്‍ നടത്തിയില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

Conclusion: