ETV Bharat / bharat

കൊവിഡ് കാലത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ - NHRC

മനുഷ്യാവകാശങ്ങളിൽ കൊവിഡിന്‍റെ സ്വാധീനം വിലയിരുത്തുന്നതിനും പ്രതികരണങ്ങൾ നിർദേശിക്കുന്നതിനായി വിഷയവിദഗ്ധരും ഇന്ത്യാ ഗവൺമെന്‍റുമായി കൂടിയാലോചന നടത്തുകയാണെന്നും എൻഎച്ച്ആർസി അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ  കൊവിഡ് കാലത്ത് കുട്ടികൾക്കെതിരായ അക്രമങ്ങൾ  കുട്ടികൾക്കെതിരായ അക്രമങ്ങൾ വർധിച്ചു  അക്രമങ്ങൾ വർധിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ  NHRC  protect victims of COVID-19
ദേശീയ മനുഷ്യാവകാശ കമ്മിഷൻ
author img

By

Published : Oct 7, 2020, 5:04 PM IST

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ശാരീരിക, ലൈംഗിക അതിക്രമങ്ങൾ ബാലവിവാഹം, കുട്ടികളെ കടത്തൽ തുടങ്ങിയ അതിക്രമങ്ങൾ വർധിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കൊവിഡിന്‍റെ സ്വാധീനം വളരെ വലുതാണെന്നും അവരെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശം നൽകി. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ കൊവിഡ് ബാധിച്ച ഇന്ത്യയിലെ 39 ശതമാനം ജനങ്ങളുടെയും ജീവിതവും അന്തസ്സും സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും എൻഎച്ച്ആർസി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ പലമടങ്ങ് വർദ്ധിച്ചു എന്നത് ഹെൽപ്പ് ലൈനുകളിലേക്കുള്ള കോളുകളുടെ വർദ്ധനവിന്‍റെ തെളിവാണ്. ശിശു പരിപാലന സ്ഥാപനങ്ങളിലെ (സി‌സി‌ഐ) കുട്ടികളുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകളും കൊറോണ ബാധിതരാകാനുള്ള സാധ്യതയും കൂടുതലാണ്. എൻ‌എച്ച്‌ആർ‌സി വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിച്ച് ആളുകളുടെ മനുഷ്യാവകാശങ്ങളിൽ, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട അല്ലെങ്കിൽ ദുർബലരായ വിഭാഗങ്ങളിൽപെട്ടവരുടെ മനുഷ്യാവകാശങ്ങളിൽ കൊവിഡിന്‍റെ സ്വാധീനം വിലയിരുത്തുന്നതിനും പ്രതികരണങ്ങൾ നിർദ്ദേശിക്കുന്നതിനായി വിഷയവിദഗ്ദ്ധരും ഇന്ത്യാ ഗവൺമെന്‍റിന്‍റെ ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായി കൂടിയാലോചന നടത്തുകയാണെന്നും എൻഎച്ച്ആർസി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.