1. മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും.
2. അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇവരെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ട് പോയെന്നായിരുന്നു റിപ്പോര്‍ട്ട്.
3. സംസ്ഥാനത്ത് ശക്‌തമായി മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്.
4. ആര്യ സമാജ് നേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്‌നിവേശിന്‍റെ സംസ്കാരം ഇന്ന്. ഗുരുഗ്രാമിലെ ബെഹല്‍പയിലെ അഗ്‌നിലോക് ആശ്രമത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.
5. ജെഇഇ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർഥികൾ നൂറു ശതമാനം നേടി.
6. അൺലോക്ക് നാലിന്‍റെ ഭാഗമായി രാജ്യത്ത് ഇന്ന് മുതല്‍ റെയില്‍വേ കൂടുതല്‍ സർവീസുകൾ ആരംഭിക്കും. ദിനംപ്രതി 80 സ്‌പെഷ്യല്‍ സർവീസുകളാണ് നടത്തുക.
7. സിപിഎം പിബി യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. രാഷ്‌ട്രീയ സാഹചര്യവും ബിഹാർ തെരഞ്ഞെടുപ്പും അജണ്ട.
8. മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും.
9. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ആഴ്‌സണല്‍ ഫുൾഹാമുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് സതാംപ്‌ടണിനെയും മൂന്നാം മത്സരത്തില്‍ ലിവർപൂൾ ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും.
10. സ്‌പാനിഷ് ലീഗിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഐബർ സെല്‍റ്റാ വിഗോയെ നേരിടും. രണ്ടാമത്തെ മത്സരം ഗ്രനാഡയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ്.