ബെംഗളുരു: കർണാടകയിൽ ബൈക്ക് യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കുരിഹുണ്ടിയിൽ നിന്ന് നഞ്ചൻഗുഡിലേക്ക് പോവുകയായിരുന്ന എച്ച്.എം ബസവരാജിനാണ് പരിക്കേറ്റത്. പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ കോള്‍ വന്നപ്പോൾ പുറത്തെടുക്കവെയാണ് പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ഞെട്ടലിൽ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമായി.
ബൈക്ക് മറിഞ്ഞ് തലക്ക് പരിക്കേറ്റ ബസവരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.