മുംബൈ: കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടര്‍ കിരൺ പവ മുംബൈയിലെ വീട്ടിലേക്ക് മടങ്ങി. അണുബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച അദ്ദേഹത്തെ ആളുകൾ കൈയ്യടിയോടെ സ്വീകരിച്ചു.
മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ കിരൺ പാവയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വെള്ളിയാഴ്ച പോസിറ്റീവ് കേസുകളുടെ എണ്ണം 1,666 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ കണക്ക് പ്രകാരം സംസ്ഥാനത്ത് 44,582 കോവിഡ് -19 കേസുകളുണ്ട്.