ഭോപ്പാൽ: മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ കോൺഗ്രസ് എംഎൽഎമാരെ ജയ്‌പൂരിലേക്ക് മാറ്റാൻ നീക്കം. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കോൺഗ്രസ് എംഎൽഎമാരെ ജയ്‌പൂരിലേക്ക് നീക്കുന്നത്. അതേ സമയം വിമത എംഎൽഎമാരുമായി മധ്യസ്ഥ ശ്രമത്തിനായി കോൺഗ്രസ് നേതാക്കളായ സഞ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിങ്ങ് തുടങ്ങിയവർ ബെംഗളൂരുവിലേക്ക് തിരിച്ചു. 18 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചതിന് ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. ഇതോടെയാണ് മധ്യപ്രദേശ് ഭരണം കോണ്‍ഗ്രസിന് തലവേദനയായി മാറിയത്.
മധ്യപ്രദേശ് പ്രതിസന്ധി; കോൺഗ്രസ് എംഎൽഎമാരെ ജയ്‌പൂരിലേക്ക് നീക്കും - MP political crisis
അതേസമയം വിമത എംഎൽഎമാരുമായുള്ള മധ്യസ്ഥ ശ്രമത്തിനായി കോൺഗ്രസ് നേതാക്കളായ സഞ്ജൻ സിംഗ് വർമ്മ, ഗോവിന്ദ് സിങ്ങ് എന്നിവർ ബെംഗളൂരുവിലേക്ക് തിരിച്ചു
![മധ്യപ്രദേശ് പ്രതിസന്ധി; കോൺഗ്രസ് എംഎൽഎമാരെ ജയ്‌പൂരിലേക്ക് നീക്കും മധ്യപ്രദേശ് പ്രതിസന്ധി ജയ്‌പൂർ കോൺഗ്രസ് ഭോപ്പാൽ മധ്യപ്രദേശ് ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയ പ്രതിസന്ധി jaipur comgress madya pradesh bhopal MP political crisis rebel MLAs](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6364578-924-6364578-1583875657878.jpg?imwidth=3840)