ലക്‌നൗ: അന്വേഷണത്തിന്‍റെ ഭാഗമായി അഞ്ച് വയസുകാരന്‍റെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്തു. ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. ജൂൺ 29 ന് പമ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനിടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. അതേ ദിവസം തന്നെ ജില്ലാ വികസന ഉദ്യോഗസ്ഥൻ (ഡിഡിഒ) ഗ്രാമത്തിൽ പരിശോധനക്ക് എത്തിയിരുന്നു. സംഭവം നടന്നയുടൻ തന്നെ ഡിഡിഒയും നാട്ടുകാരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രാമത്തലവൻ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ പിതാവിന്‍റെ എതിർപ്പിനെ അവഗണിച്ച് മൃതദേഹം അടക്കം ചെയ്‌തു. സംഭവത്തിൽ അന്വേഷണം ഒഴിവാക്കാൻ വേണ്ടിയാണ് മരണാനന്തര ചടങ്ങുകൾ പോലും നടത്താൻ സമ്മതിക്കാതെ ഗ്രാമത്തിലെ എല്ലാവരും ചേർന്ന് മകനെ അടക്കം ചെയ്‌തതെന്ന് കുട്ടിയുടെ പിതാവ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനും മൃതദേഹം പുറത്തെടുക്കാനും ജില്ലാ കലക്‌ടർക്ക് മജിസ്ട്രേറ്റ് നിർദേശം നൽകി.
യുപിയിൽ അഞ്ച് വയസുകാരന്‍റെ മൃതദേഹം പുറത്തെടുത്ത് അന്വേഷണം - investigation in UP
കുട്ടിയുടെ മരണത്തിൽ അന്വേഷണം ഒഴിവാക്കാൻ വേണ്ടിയാണ് മരണാനന്തര ചടങ്ങുകൾ പോലും നടത്താൻ സമ്മതിക്കാതെ ഗ്രാമത്തിലെ എല്ലാവരും ചേർന്ന് അടക്കം ചെയ്‌തതെന്ന് കുട്ടിയുടെ പിതാവ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിരുന്നു.