സോപോര്‍: കശ്മീരിലെ സോപോര്‍ ജില്ലയില്‍ തീവ്രവാദികള്‍ കാറിന് തീയിട്ടു. ബഷീര്‍ അഹമ്മദ് ഖാന്‍റെ എന്നയാളുടെ മാരുതി ഓള്‍ട്ടോ കാറിനാണ് തീവ്രവാദികള്‍ തീയിട്ടത്. സംഭവത്തില്‍ വാര്‍പോറ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാലിയില്‍ തീവ്രവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അഹമ്മദ് ഖാന്‍ രാവിലെ കാറുമായി പുറത്തിറങ്ങി. വഴിയില്‍ വച്ച് നാല് പേര്‍ ചേര്‍ന്ന് കാര്‍ തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ കാറിന് തീയിടുകയായിരുന്നു. സംഭവമറിഞ്ഞ് സി.ആര്‍.പി.എഫും അഗനിശമന സേനയും സ്ഥലത്തെത്തിയിരുന്നു. സേന എത്തുന്നതിന് മുന്‍പേ തീവ്രവാദികള്‍ രക്ഷപ്പെട്ടു.
ലഷ്കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി ബന്ദ് നടത്തുകയും പ്രദേശവാസികളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത എട്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും പാക് ഭീകരര്‍ ഉപയോഗിക്കുന്ന തരം പ്രിന്‍ററുകളും പൊലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ക്ക് കടുത്ത നിയന്ത്രണമാണ് സുരക്ഷാ സേന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കശ്മീരില്‍ തീവ്രവാദികള്‍ കാറിന് തീയിട്ടു - Militants set afire elderly J&K man's car for defying them
വാലിയില്‍ തീവ്രവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

Conclusion: