ETV Bharat / bharat

യുപി സർക്കാർ ക്രമസമാധാനപാലനത്തിൽ ശ്രദ്ധിക്കണമെന്ന് മായാവതി

ലഖ്‌നൗ, നോയിഡ നഗരങ്ങളിൽ പൊലീസ് കമ്മീഷണർ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയതായി ആദിത്യനാഥ് അറിയിച്ചതിന് പിന്നാലെയാണ് മായാവതിയുടെ പ്രസ്‌താവന

Mayawati  UP Government  Dirty politics  BHP  BSP  Mayawati urges UP govt to pay attention to improving UP's law and order, rise above politics  ഉത്തർപ്രദേശ് സർക്കാർ ക്രമസമാധാനപാലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം; മായാവതി  ബഹുജൻ സമാജ് പാർട്ടി
മായാവതി
author img

By

Published : Jan 13, 2020, 5:14 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിലും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അധ്യക്ഷ മായാവതി. ഉത്തർപ്രദേശിലെ പലയിടത്തും പൊലീസ് സംവിധാനം മാറ്റുകയും ക്രിമിനൽ ഘടകങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്‍റെ ക്രമസമാധാനപാലനത്തിൽ ശരിയായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.

  • उत्तर प्रदेश में केवल कुछ जगह पुलिस व्यवस्था बदलने से नहीं बल्कि आपराधिक तत्वों के विरुद्ध दलगत राजनीति से ऊपर उठकर सख़्त कानूनी कार्रवाई करने से ही प्रदेश की बदहाल कानून-व्यवस्था में सही सुधार आ सकता है जिसकी तरफ सरकार को जरुर ध्यान देना चाहिये।

    — Mayawati (@Mayawati) January 13, 2020 " class="align-text-top noRightClick twitterSection" data=" ">

ലഖ്‌നൗ, നോയിഡ നഗരങ്ങളിൽ പൊലീസ് കമ്മീഷണർ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് മായാവതിയുടെ പ്രസ്‌താവന. പൊലീസ് പരിഷ്‌കരണത്തിനായുള്ള ഏറ്റവും വലിയ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആദിത്യനാഥ് വ്യക്തമാക്കി. ലഖ്‌നൗവിലും നോയിഡയിലും പൊലീസ് കമ്മീഷണർ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പൊലീസ് കമ്മീഷണറേറ്റുകളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസ് സൂപ്രണ്ട് (എസ്‌പി), അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്‌പി) റാങ്കിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/mayawati-urges-up-govt-to-pay-attention-to-improving-ups-law-and-order-rise-above-politics20200113135044/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.