ETV Bharat / bharat

മോഷണക്കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ വെടിയേറ്റ് മരിച്ചു

മോഷണക്കേസിൽ അറസ്റ്റിലായ രാജപതി കുശ്വാഹയെയാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോൾവറിൽ നിന്നാണ് പ്രതിക്ക് വെടിയേറ്റത്.

Suspicious accused death  Madhya Pradesh  Satna Birla Hospital  firing  Sinhapur police station  Man dies after police revolver 'misfires'  പ്രതി സ്റ്റേഷനിൽ വെടിയേറ്റ് മരിച്ചു  വെടിയേറ്റ് മരിച്ചു  സിങ്‌പൂർ പൊലീസ് സ്റ്റേഷൻ  45 വയസുകാരൻ വെടിയേറ്റ് മരിച്ചു  ഭോപ്പാൽ
മേഷണക്കേസിൽ അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ വെടിയേറ്റ് മരിച്ചു
author img

By

Published : Sep 28, 2020, 2:38 PM IST

Updated : Sep 28, 2020, 2:52 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ സിങ്‌പൂർ പൊലീസ് സ്റ്റേഷനിൽ 45 വയസുകാരൻ വെടിയേറ്റ് മരിച്ചു. വെടിയേറ്റ് പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,

മോഷണക്കേസിൽ അറസ്റ്റിലായ രാജപതി കുശ്വാഹയെയാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോൾവറിൽ നിന്നാണ് പ്രതിക്ക് വെടിയേറ്റത്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവം നടക്കുമ്പോൾ സബ് ഡിവിഷണൽ പൊലീസ് ഓഫീസറും (എസ്‌ഡിഒപി) മറ്റ് നിരവധി പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

കവർച്ചക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27 നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കൊല്ലപ്പെട്ട രാജപതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Last Updated : Sep 28, 2020, 2:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.