മുംബൈ: ഛത്രപതി ശിവജി മഹാരാജിന്‍റെ ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടിയുടെ പുതിയ പതാകക്കെതിരെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. പരാതി ലഭിച്ചെന്നും ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ എംഎന്‍എസിനോട് ആവശ്യപ്പെട്ടു.
കത്ത് ലഭിച്ചെന്നും ഉചിതമായ തുടര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഉള്ളടക്കമെന്നും എംഎൻഎസ് ജനറൽ സെക്രട്ടറി ഷിരീഷ് സാവന്ത് വിശദീകരിച്ചു. പതാക പുറത്തിറക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ രണ്ട് പതാകകളും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. അതുകൊണ്ട് തന്നെ കത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണ്.
ജനുവരിയിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസ് പുതിയ പാർട്ടി പതാക പുറത്തിറക്കിയിരുന്നു. പാർട്ടിയുടെ പുതിയ കുങ്കുമ നിറത്തിലുള്ള പതാകയിൽ ഛത്രപതി ശിവജി മഹാരാജിന്‍റെ രാജ മുദ്ര, മറാത്ത രാജാവിന്‍റെ രാജകീയ മുദ്ര എന്നിവയുണ്ട്.