ശ്രീനഗര്‍: മേക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ പൂര്‍ത്തിയായി. ജൈവ ഇന്ധനങ്ങളെ ആശ്രയിച്ച് ഊര്‍ജ ഉല്‍പാദനത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. പ്രൊവിഷന്‍ ഓഫ് സൊളാര്‍ ഫോട്ടോ വോള്‍ടയിക് പവര്‍ പ്ലാന്‍റ് 1.5മെഗാ വാട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ കാലാവധി 2021 മാര്‍ച്ച് 31വരെയാണ്. അന്തിമ കാലാവധിക്ക് മുന്‍പ് തന്നെ പദ്ധതി പൂര്‍ത്തിയായതായി പ്രതിരോധ വക്താവ് അറിയിച്ചു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതി പ്രകാരം പ്രതിരോധ മേഖലയ്‌ക്ക് മൂന്ന് ഘട്ടങ്ങളിലായി 300 മെഗാവാട്ടും ലെ മേഖലയ്‌ക്കായി 14 മെഗാവാട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്. 122 കോടിയുടെ പദ്ധതിയുടെ ഉദ്‌ഘാടനം നേരത്തെ വെസ്റ്റേണ്‍ എയര്‍ കമാൻഡ് കമാൻഡര്‍ ഇന്‍ ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി നിര്‍വഹിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ - ലെ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍
122 കോടിയുടെ പദ്ധതിയുടെ ഉദ്‌ഘാടനം നേരത്തെ വെസ്റ്റേണ്‍ എയര്‍ കമാൻഡ് കമാൻഡര്‍ ഇന്‍ ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി നിര്‍വഹിച്ചു.