ETV Bharat / bharat

ജമ്മു കശ്മീരില്‍ ഉദ്യോഗസ്ഥ മേധാവിത്തം അവസാനിക്കുമ്പോള്‍... - ജമ്മു കശ്മീർ

ജമ്മു കശ്മീരിലെ പുതിയ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി മനോജ് സിൻഹയെ നിയമിച്ചത് മേഖലയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്

JK theatrics  Exit the bureaucrat  Bilal Bhat  Jammu & Kashmir  Girish Chandra Murmu  first Lieutenant-Governor  ജമ്മു കശ്മീരില്‍ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിക്കുമ്പോള്‍...  ജമ്മു കശ്മീർ  മനോജ് സിൻഹ
മനോജ് സിൻഹ
author img

By

Published : Aug 11, 2020, 8:30 AM IST

കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം, പഴയ ജമ്മു കശ്മീർ സംസ്ഥാനത്തിന് പണ്ട് ഉണ്ടായിരുന്ന പ്രത്യേക പദവിയും മറ്റ് രാഷ്ട്രീയ പദവികളും നഷ്ടപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ പരിണിതഫലമായി പുനഃസംഘടന നിയമം 2019 നടപ്പാക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും നിയമപരമായ സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ ക്രമീകരണത്തിന് ഒരു ഉദ്യോഗസ്ഥനെ ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഗിരീഷ് ചന്ദ്ര മർമു അല്ലാതെ മറ്റാർക്കും അതിനു കഴിയുമായിരുന്നില്ല. ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടല്‍ കേസിൽ അദ്ദേഹത്തോടുള്ള വിശ്വസ്തത മര്‍മു ഇതിനകം തെളിയിച്ചിരുന്നതിനാൽ, ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വിവേകം അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. കാരണം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുർമു സ്വകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഗുജറാത്ത് കേഡർ ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ഗിരീഷ് ചന്ദ്ര മർ‌മുവിന് സങ്കീർണമായ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്തു പരിചയ സമ്പത്തുണ്ട്. ഒന്നിന് നിയമസഭയും മറ്റൊന്നിന് അത് കൂടാതെയും, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റി. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന സെക്രട്ടേറിയറ്റും രണ്ട് തലസ്ഥാനങ്ങളുള്ള രാജ്ഭവനും ഉണ്ടായിരുന്ന ഒരു പ്രദേശത്തിന് ഇപ്പോൾ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംതൃപ്തിപ്പെടണം. പുതിയ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്ത് യാതൊരു മാറ്റവും വരുത്തിയിട്ടില്ല, ഈ പ്രദേശത്തെ ഉദ്യോഗസ്ഥഭരണത്തിന് കഠിനമായ ശൈത്യകാലത്തിന്‍റെ കോപം നേരിടേണ്ടിവരും, കൂടാതെ പൂജ്യ താപനിലയിൽ താഴെയുള്ള അവസ്ഥകളില്‍ ജനങ്ങളെ സേവിക്കേണ്ടതായും വരും. പക്ഷേ മുന്‍പ് അങ്ങനെ അല്ലായിരിന്നു. സെക്രട്ടേറിയറ്റ് ശൈത്യകാലത്ത് ജമ്മുവിലേക്ക് മാറി സേവനം അനുഷ്ഠിക്കുകയും, വേനൽക്കാലത്ത് ശ്രീനഗറിലേക്ക് മടങ്ങുകയും ചെയ്യുമായിരിന്നു. ഈ രീതി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളേയും കശ്മീരിലെയും ലഡാക്കിലെയും കഠിനമായ ശൈത്യകാലം ഒഴിവാക്കാൻ സഹായിച്ചു. ഭരണകൂടേതര വിഷയങ്ങൾ സ്ഥാപിക്കുക, സായുധ സേനയ്ക്ക് കൂടുതൽ അധികാരം നൽകുക, സർക്കാർ വിരുദ്ധ ശബ്ദങ്ങൾ നിശബ്ദമാക്കുക, പകരം ഇന്ത്യക്കു വേണ്ടിയുള്ള ശബ്ദങ്ങൾ തദ്ദേശീയതക്കു മേല്‍ ആണെന്ന് വരുത്തുക, തുടങ്ങിയവയായിരിന്നു വിഘടനവാദ പ്രസ്ഥാനങ്ങളെ ചെറുക്കുന്നതിനുള്ള മർമുവിന്‍റെ പ്രധാന അജണ്ടകള്‍. പുതിയ പുനഃസംഘടന നിയമപ്രകാരം അർഹരായ ജനങ്ങള്‍ക്ക് സ്ഥലവാസ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ, ഗൗരവതരമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യേണ്ടത്, എന്നിവ അധികം വെടിയും പുകയുമില്ലാതെ കൈകാര്യം ചെയ്യാന്‍ മർമുവിനെപ്പോലുള്ള ഒരു ഉദ്യോഗസ്ഥന് മാത്രമേ സാധിക്കുകയുള്ളൂ.

നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങള്‍ സർക്കാരിന്‍റെ അജണ്ട പൂർത്തീകരിക്കുന്ന തരത്തിൽ രൂപപ്പെടുത്തേണ്ടതുണ്ട്. നിയമങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ മർമു ആത്മവിശ്വാസത്തോടെ തന്‍റെ കടമകള്‍ നിര്‍വഹിച്ചു. മുഖ്യധാരാ രാഷ്ട്രീയ പദവികളിലെ ഭൂരിഭാഗം അംഗങ്ങളെയും ജയിലിലടയ്ക്കുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ ചെയ്തത് വഴി, വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അകറ്റി നിർത്തി. അവരില്‍ ചിലരെ അവരുടെ സമ്മതത്തോടും, മറ്റ് ചിലരെ നിർബന്ധിത നയതന്ത്രത്തിലൂടെയും അകറ്റി നിര്‍ത്താന്‍ മുര്‍മുവിന് ആയി. സർക്കാർ പറയുന്ന കാര്യങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് രേഖാ മൂലം ഒപ്പിടിവിപ്പിച്ചു വാങ്ങി എന്നു പിഡിപിയുടെ ഒരു രാഷ്ട്രീയ നേതാവ് മോചിതനായ ശേഷം വെളിപ്പെടുത്തിയിരിന്നു. നിയമപരമായ മാർഗങ്ങളിലൂടെയുള്ള ഈ നിർബന്ധിത നയതന്ത്രം ഉദ്യോഗസ്തമേധാവിത്വ ഭാഷ ആഗ്രഹിക്കുന്ന ഒരു വ്യക്തിയിലൂടെ മാത്രമേ സാധ്യമാകൂ. കഴിഞ്ഞ ഒരു വർഷമായി കശ്മീർ രാഷ്ട്രീയമായി പ്രവർത്തനരഹിതമാണ്. ഉദ്യോഗസ്തമേധാവിത്വമായിരിന്നു പ്രചാരത്തില്‍. ഇപ്പോൾ രാഷ്ട്രീയത്തിന് കളമൊരുങ്ങിയപ്പോള്‍, മർമു ഈ വേഷത്തിന് യോഗ്യനല്ലെന്ന് വ്യക്തമായി. മുൻ വർഷം ജമ്മു കശ്മീരിൽ ലെഫ്റ്റനെന്‍റ് ജെനറലിന്‍റെ പങ്ക് കൂടുതലും അരാഷ്ട്രീയപരമായിരുന്നു. ഈ പ്രദേശം ഇപ്പോൾ രാഷ്ട്രീയത്തിന് പാകമായിരിക്കുന്നു. തെരഞ്ഞെടുപ്പ്, ഡിലിമിറ്റേഷൻ, ഇന്‍റർനെറ്റ് ഉപരോധം എന്നിവ സംബന്ധിച്ച് മുർമു ചില പ്രസ്താവനകൾ നടത്തിയപ്പോള്‍ ന്യൂഡൽഹി അവയുമായി യോജിച്ചില്ല. അദ്ദേഹത്തിന്‍റെ വിശ്വസ്തതയും വിവേകവും അദ്ദേഹത്തിന് കോംപ്ട്രോളര്‍ ആന്ഡ് ഓഡിറ്റര്‍ ജെനേറല്‍ അഥവാ സി‌എ‌ജി എന്ന തസ്തികയിലേക്ക് സ്ഥാന ചലനം ഉണ്ടാക്കി. അദ്ദേഹത്തിന്‍റെ പകരക്കാരനായ കശ്മീരില്‍ എത്തിയ മനോജ് സിൻഹയെ ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ കഴിവുള്ള ഉദ്യോഗസ്ഥനായും എന്നാല്‍ ബിജെപിയുടെ ഉള്‍നിരകളില്‍ നിശബ്ദത പാലിക്കുന്ന ഒരാളായും കണക്കാക്കപ്പെടുന്നു. ജമ്മു കശ്മീരിലെ പുതിയ എൽജിയായി സിൻഹയെ നിയമിച്ചത് മേഖലയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പ്രത്യക്ഷത്തിൽ, പുതിയതോ ആവേശകരമോ ആയ ഒരു ലക്ഷ്യങ്ങളുമില്ല. പക്ഷേ പഴയ കപട നേതാക്കന്മാര്‍ മുഖ്യധാരാ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ സാധാരണ നില പുനസ്ഥാപിക്കാൻ മടങ്ങിവരും. മോചിതരായ ആളുകൾ ഈ തീരുമാനം തങ്ങളുടെ വിധിയായി അംഗീകരിച്ചതായി മനസിലാക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.