റാഞ്ചി: ജാര്‍ഖണ്ഡിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഗുംല ജില്ലയിലെ സിര്‍സയില്‍ വെടിവെപ്പ്. ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറുടെ വാഹനം ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് ബാഗ്‌നിയിലെ മുപ്പത്തിയാറാം ബൂത്തില്‍ റീപോളിങ്ങിന് ഉത്തരവിട്ടു. സംഭവസ്ഥലത്ത് റെയില്‍വെ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
അഞ്ച് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ജംഷഡ്‌പൂര്‍ ഈസ്റ്റ്, വെസ്റ്റ് ഉൾപ്പെടെ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ മുപ്പതിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പ് യഥാക്രമം ഡിസംബര്‍ 12, 16, 20 തീയതികളിലായി നടക്കും. ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍.