ETV Bharat / bharat

അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രകാശ് ജാവഡേക്കർ - Ashok Gehlot

ദളിത് യുവതിക്ക് നേരെയുണ്ടായ കൂട്ടമാനഭംഗം മറച്ചുവയ്ക്കാന്‍ അശോക് ഗെഹ്ലോട്ട് ശ്രമിച്ചുവെന്ന് പ്രകാശ് ജാവഡേക്കര്‍.

പ്രകാശ് ജാവഡേക്കർ
author img

By

Published : May 8, 2019, 7:40 PM IST

ന്യൂഡൽഹി: അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. രാജസ്ഥാനിലെ അള്‍വാറില്‍ ദളിത് യുവതിക്ക് നേരെയുണ്ടായ കൂട്ടമാനഭംഗം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗെഹ്ലോട്ട് രാജിവയ്ക്കണമെന്ന് പ്രകാശ് ജാവഡേക്കര്‍ ആവശ്യപ്പെട്ടത്.

അള്‍വാറില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. യുവതിയുടെ ഭർത്താവിനെ അഞ്ച് പേരടങ്ങുന്ന സംഘം ആക്രമിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യം മറച്ചുവച്ചെന്നും ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ജാവഡേക്കര്‍ പറഞ്ഞു. ദളിതരോടുള്ള കോണ്‍ഗ്രസിന്‍റെ നിലപാട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അശോക് ഗെഹ്ലോട്ട് രാജിവയ്ക്കണം. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ജാവഡേക്കര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ മുപ്പതിനാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. മെയ് രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പേരിൽ കേസ് രജിസ്റ്റര്‍ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് ജാവഡേക്കര്‍ ആവശ്യപ്പെട്ടത്.

Intro:Body:

https://www.aninews.in/news/national/general-news/javadekar-demands-ashok-gehlots-resignation-over-alwar-gang-rape20190508164429/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.