ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിന് ചെക്കിംഗ് കൗണ്ടറുകളില്‍ 100 രൂപ സര്‍വീസ് ചാര്‍ജ് അടയ്ക്കണമെന്ന് ഇന്‍റിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയം വെബ് ചെക്കിംഗ് നിര്‍ബന്ധമാക്കിയതോടെയാണ് തീരുമാനം. വെബ് ചെക്കിംഗിന് ശേഷമാകും യാത്രക്കാര്‍ക്ക് ബോഡിംഗ് പാസ് നല്‍കുക. ഓക്ടേബര്‍ 17 മുതലാണ് ഫീസ് നിലവില്‍ വരികയെന്നും ഇന്‍റിഗോ അറിയിച്ചു.
മൊബൈല്‍ ആപ്പോ വെബ് സൈറ്റോ വഴി യാത്രക്കാര്‍ വെബ് ചെക്കിംഗ് നടത്തണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17 മുതലുള്ള ബുക്കിംഗിനാണ് ഫീസ് ഏര്‍പ്പെടുത്തുകയെന്നും കമ്പനി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കമ്പനി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.