ന്യൂഡൽഹി: രാജ്യത്ത് പുതുതായി 82,170 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 60 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിൽ 1,039 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 60,74,703 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും 9,62,640 സജീവ കൊവിഡ് രോഗികൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 50,16,521 പേരാണ് കൊവിഡ് രോഗമുക്തരായത്. ഇന്ത്യയിൽ 95,542 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്‌ട്രയിൽ 2,73,646 സജീവ കൊവിഡ് രോഗികളും കർണാടകയിൽ 1,04,743 സജീവ കൊവിഡ് രോഗികളുമാണ് നിലവിലുള്ളത്. മഹാരാഷ്‌ട്രയിൽ 10,30,015 പേർ രോഗമുക്തരാകുകയും 35,571പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. കർണാടകയിൽ 4,62,241 പേർ രോഗമുക്തി നേടിയപ്പോൾ 8,582 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആന്ധ്രാ പ്രദേശിൽ 64,876 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇന്നലെ വരെ 7,19,67,230 കൊവിഡ് പരിശോധന നടത്തിയെന്നും ഇതിൽ 7,09,394 പരിശോധനകൾ ഇന്നലെയാണ് നടത്തിയതെന്നും ഐസിഎംആർ അറിയിച്ചു.