ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 83,341 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,096 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 8,31,124 സജീവ കേസുകൾ നിലവിലുണ്ട്. 30,37,152 പേർ രോഗശാന്തി നേടി. 2,05,774 കേസുകളോടെ മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് 11,69,765 സാമ്പിളുകൾ സെപ്റ്റംബർ മൂന്നിന് പരിശോധിച്ചു. മൊത്തം 4.66 കോടി സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 39 ലക്ഷം കടന്നു - ഇന്ത്യയിലെ കൊവിഡ് ബാധിതർ
രാജ്യത്ത് ആകെ 8,31,124 സജീവ കേസുകൾ നിലവിലുണ്ട്. 30,37,152 പേർ രോഗശാന്തി നേടി. 2,05,774 കേസുകളോടെ മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം.