ETV Bharat / bharat

അതിർത്തി സംഘർഷത്തില്‍ സർവകക്ഷിയോഗം

author img

By

Published : Jun 17, 2020, 1:39 PM IST

Updated : Jun 17, 2020, 3:12 PM IST

ന്യൂഡല്‍ഹി  ഇന്ത്യ ചൈന യുദ്ധം  ഇന്ത്യ ചൈന വാർത്ത  ഇന്ത്യ ചൈന അതിർത്തി വാർത്തകൾ  ഇന്ത്യ ചൈന യുദ്ധം ഏറ്റവും പുതിയ വാർത്തകൾ  ഇന്ത്യ ചൈന നിലപാട്  ഇന്ത്യ ചൈന വെടിവെയ്പ്പ്  ഇന്ത്യ ചൈന യുദ്ധ അപ്‌ഡേറ്റ്  india china war  india china news  india china border news  india china standoff  india china firing  india china war update  india china war latest news  india china news live  india china border news live
അതിർത്തി സംഘർഷത്തില്‍ സർവകക്ഷിയോഗം

13:35 June 17

വീഡിയോ കോൺഫറൻസ് വഴി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തില്‍ പങ്കെടുക്കും

  • In order to discuss the situation in the India-China border areas, Prime Minister Narendra Modi has called for an all-party meeting at 5 PM on 19th June. Presidents of various political parties would take part in this virtual meeting: PM's Office pic.twitter.com/AwCa1rb3FP

    — ANI (@ANI) June 17, 2020 " class="align-text-top noRightClick twitterSection" data=" ">

ന്യൂഡല്‍ഹി: അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മറ്റെന്നാളാണ് യോഗം. വീഡിയോ കോൺഫറൻസ് വഴി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി വിളിച്ച യോഗം മറ്റെന്നാൾ അഞ്ച് മണിക്ക് നടക്കും.

ലഡാക്ക് സംഘർഷത്തിൽ ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംഘർഷം നടന്ന മേഖലകളിൽ കൂടുതൽ ചൈനീസ് ഹെലികോപ്‌റ്ററുകൾ നിരീക്ഷണം നടത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ ചൈനക്ക് കാര്യമായ നഷ്‌ടം സംഭവിച്ചതായാണ് നിഗമനം. സംഘർഷത്തിന് ശേഷം പരിക്കേറ്റ നിരവധി ചൈനീസ് സൈനികരെ ആംബുലൻസുകളിലും, മറ്റ് വാഹനങ്ങളിലും കൊണ്ടുപോയതായി വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ ആക്രമണത്തിൽ എത്രപേർ മരിച്ചെന്നോ, പരിക്ക് പറ്റിയെന്നോ വ്യക്തമല്ല. നാൽപതിലധികം ചൈനീസ് സൈനികർക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച രാത്രിയാണ് ലഡാക്കിലെ ഗാൽവാനിൽ സംഘർഷം നടന്നത്. നിലവിലെ സ്ഥിതിഗതികള്‍ മാറ്റിമറിക്കാൻ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമമാണ് സംഘര്‍ഷമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. സംഭവത്തിൽ രണ്ട് രാജ്യങ്ങൾക്കും കനത്ത നഷ്‌ടം സംഭവിച്ചു. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയാണെന്നും അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു.

Last Updated : Jun 17, 2020, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.