ന്യൂഡൽഹി: പാക്കിസ്ഥാനിലെ കര്‍താര്‍പുരിലുള്ള ഗുരുദ്വാരയുടെ താഴികക്കുടങ്ങള്‍ തകര്‍ന്ന വിഷയത്തിൽ ഇന്ത്യ ഇടപെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗുരുദ്വാരക്കുണ്ടായ നാശനഷ്ടങ്ങള്‍ സിഖ് മത വിശ്വാസികളെ വളരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സിഖ് സമുദായത്തിന്‍റെ വികാരം കണക്കിലെടുത്ത് കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ നരോവാൽ ജില്ലയിലെ രവി നദിക്ക് കുറുകെയാണ് സിഖ് വിശ്വാസത്തിന്‍റെ സ്ഥാപകൻ ഗുരു നാനാക് ദേവിന്‍റെ അന്ത്യവിശ്രമ സ്ഥലമായ കർതാർപുർ സാഹിബ് ഗുരുദ്വാര സ്ഥിതിചെയ്യുന്നത്. അടുത്തിടെ നവീകരിച്ച ഗുരുദ്വാരയുടെ രണ്ടു താഴികക്കുടങ്ങള്‍ ശനിയാഴ്ച ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും നിലം പതിച്ചിരുന്നു.
കര്‍താര്‍പുര്‍ ഗുരുദ്വാരയുടെ തകര്‍ന്ന താഴികക്കുടങ്ങള്‍ ഉടന്‍ ശരിയാക്കണമെന്ന് ഇന്ത്യ - Kartarpur Sahib Gurudwara
ഗുരുദ്വാരക്ക് ഉണ്ടായ നാശനഷ്ടങ്ങൾ സിഖ് സമുദായത്തിന്‍റെ വികാരം കണക്കിലെടുത്ത് അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്
![കര്‍താര്‍പുര്‍ ഗുരുദ്വാരയുടെ തകര്‍ന്ന താഴികക്കുടങ്ങള്‍ ഉടന്‍ ശരിയാക്കണമെന്ന് ഇന്ത്യ Dera Baba Sahib Kartarpur Sahib Gurudwara Domes of Kartarpur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6856283-1060-6856283-1587294851992.jpg?imwidth=3840)