ലക്നൗ: പതിമൂന്നാം വയസിൽ ഓട്ടോ ഡ്രൈവറാകേണ്ടിവന്ന സാമ്രിനും കുടുംബത്തിനും സഹായമെത്തിച്ച് ജില്ലാ ഭരണകൂടം. അച്ഛന് സുഖമില്ലാതായതോടെയാണ് പതിമൂന്നാം വയസുകാരി ജോലി ചെയ്യാൻ നിർബന്ധിതയായത്. ലോക്ക് ഡൌൺ തുടങ്ങിയതോടെ കുടുംബം പട്ടിണിയിലായി. ഇടിവി ഭാരതാണ് സാമ്രിന്‍റെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. സംഭവം വാര്‍ത്തായായതോടെ ജില്ലാ ഭരണകൂടം കുടുംബത്തിനാവശ്യമായ റേഷൻ നേരിട്ട് എത്തിച്ച് നൽകി.
ഉത്തർപ്രദേശിലെ കസ്ബ ഖതൗലി സ്വദേശിയായ സാമ്രിൻ കുടുംബത്തിലെ മൂത്ത മകളാണ്. അച്ഛന് സുഖമില്ലാതായതോടെ സാമ്രിൻ ഓട്ടോ ഡ്രൈവറായി. ഇടിവി ഭാരത് ഞായറാഴ്ചയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ജില്ലാ പ്രോഗ്രാം ഓഫീസർ ബൽജിത് സിംഗ് സാമ്രിന്‍റെ വീട് സന്ദർശിച്ചു. കുടുംബത്തിന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞ അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു.