ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ നിന്നുള്ള ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാൻ, ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 3.1 മുതൽ 4.5 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വ്യാപിക്കുന്നത്. ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച കൂടാനും കനത്ത മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചലില്‍ ശക്തമായ മഴയ്ക്കും മഞ്ഞ് വീഴ്‌ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിലെ കുറഞ്ഞ താപനില 15 ഡിഗ്രിയും കൂടിയ താപനില 27 ഡിഗ്രിയുമായിരിക്കും. ഈ ദിവസങ്ങളിൽ ഡല്‍ഹിയില്‍ നേരിയ മൂടല്‍ മഞ്ഞും ഉണ്ടാകും. മുംബൈയിൽ കുറഞ്ഞ താപനില 22 ഡിഗ്രിയും കൂടിയ താപനില 34 ഡിഗ്രിയുമാണ്. ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, വെസ്റ്റ് രാജസ്ഥാൻ, തമിഴ് നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.