ജമ്മു: കശ്മീരില്‍ ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദി പിടിയില്‍. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാര നിവാസിയായ മുഹമ്മദ് മുസാഫർ ബീഗ് (24) എന്നയാളാണ് ചക്രോയിയിലെ വീട്ടിൽ രാത്രി വൈകി നടത്തിയ റെയ്ഡിനിടെ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനായി വീട്ടുടമസ്ഥനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരവാദ സംഘടനയുമായുള്ള ബന്ധം വ്യക്തമായി.
കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ കാരണം പ്രദേശവാസിയുടെ വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.