ഹൈദരാബാദ്: ഹൈദരാബാദിൽ ആറ് മാസങ്ങൾക്ക് ശേഷം സർക്കാർ സ്കൂളുകൾ തുറന്നു. കൊവിഡ് സുരഷ മുൻകരുതലുകൾ ഉറപ്പാക്കിയാണ് സ്കൂളുകൾ തുറന്നത്. ആദ്യ ഘട്ടിത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് സ്കൂളിൽ വരാൻ ആവുക. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടർന്നും ലഭിക്കുന്നതാണെന്നും ഹൈദരാബാദിലെ രാജ്ഭവൻ ഗവൺമെന്‍റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് കരുണ ശ്രീ പറഞ്ഞു. സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് തുടർന്നും വീട്ടിലിരുന്ന് ക്ലാസുകളിൽ പങ്കെടുക്കാം.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തതിന് ശേഷം വിദ്യാർഥിക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അവർക്ക് സ്കൂൾ ക്ലാസിൽ പങ്കെടുക്കാം. സ്കൂളിൽ വരുന്നതിന് കുട്ടിക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന മതാപിതാക്കളുടെ സാക്ഷി പത്രം കയ്യിൽ കരുതണം. ആദ്യ ദിവസമായതിനാൽ കുറച്ച് വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തിയത്. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കരുണ ശ്രീ പറഞ്ഞു.