ഹൈദരാബാദ്: ആഗോള തലത്തിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 37,27,802 ആയി. 2,58,338 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും 12,42,347 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു.
കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊറിയിൽ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 10,806 ആണ്. 255 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ നടത്തിയ സ്‌ക്രീനിംഗിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരീച്ചു.
രാജ്യത്തെ 1,100 ൽ അധികം കേസുകളും വിദേശത്ത് നിന്ന് എത്തിയവരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇത്തരത്തിൽ എത്തുന്നവർ രണ്ട് ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
അതേ സമയം, സാമൂഹിക അകല മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ അധികൃതർ.