ETV Bharat / bharat

രാജസ്ഥാനിലെ പാകിസ്ഥാൻ കുടിയേറ്റക്കാർക്ക് റേഷൻ നൽകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ലോക് ഡൗണിൽ പാക് കുടുംബങ്ങളെ കൂടി പരിഗണിക്കണമെന്ന് ജോധ്‌പൂര്‍ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് സീമാന്ത് ലോക് സംഘൻ പ്രസിഡന്‍റ് ഹിന്ദു സിംഗ് സോധ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു

COVID-19  Ashok Gehlot  Pakistani migrants  Rajasthan  അശോക് ഗെഹ്ലോട്ട്  രാജസ്ഥാനിലെ പാകിസ്ഥാൻ കുടിയേറ്റക്കാർക്ക് റേഷൻ നൽകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്  പാകിസ്ഥാൻ കുടിയേറ്റക്കാർ
അശോക് ഗെഹ്ലോട്ട്
author img

By

Published : Apr 9, 2020, 5:11 PM IST

ജയ്പൂർ: സംസ്ഥാനത്ത് താമസിക്കുന്ന പാക്കിസ്ഥാൻ കുടിയേറ്റ കുടുംബങ്ങൾക്ക് റേഷൻ നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജയ്പൂർ, ജോധ്പൂർ, ബാർമർ, പാലി, ബിക്കാനീർ, ജയ്സാൽമീർ, ജലൂർ, സിറോഹി ജില്ലകളിൽ താമസിക്കുന്ന ദരിദ്രരായ കുടിയേറ്റ കുടുംബങ്ങൾക്ക് തീരുമാനം ഗുണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

പാക്കിസ്ഥാനിൽ നിന്നുള്ള 7,000 ഹിന്ദു കുടിയേറ്റ കുടുംബങ്ങൾ ഈ എട്ട് ജില്ലകളിലായി താമസിക്കുന്നുണ്ട്. ലോക് ഡൗണിൽ ഈ കുടുംബങ്ങളെ കൂടി പരിഗണിക്കണമെന്ന് ജോധ്പൂർ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് സീമാന്ത് ലോക് സംഘൻ പ്രസിഡന്‍റ് ഹിന്ദു സിംഗ് സോധ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടർമാരിൽ നിന്ന് റിപ്പോർട്ട് തേടി. ഇതിന്‍റെ അടിസ്ഥാനത്തിൽ നിർധനരായ കുടിയേറ്റ കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

അതുപോലെ, ബാർമറിലെ ഷിയോ, ചോഹതൻ പഞ്ചായത്ത് സമിതിയിലെ 200 ഓളം കുടുംബങ്ങൾക്കും പാലിയിലെ 92 കുടുംബങ്ങൾക്കും പൂഗലിലെ 93 കുടുംബങ്ങൾക്കും ബിക്കാനീറിലെ ബജു തഹ്‌സിലിനും റേഷൻ വിതരണം ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.