അൽമോറ: ഭാരതം 73-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇപ്പോഴും രാജ്യത്തെ ചുരുക്കം വരുന്ന ജനതയ്ക്ക് മാത്രമേ അറിയൂ, ഇന്ത്യയുടെ രാഷ്ട്രപിതാവ്, ഭാരതം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ നേതാവ്, മഹാത്മാഗാന്ധി സ്വരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള സമരം നയിക്കാൻ തന്‍റെ പല വസ്‌തുക്കളും ലേലത്തിന് വെച്ച കഥ. സമരത്തിന് വേണ്ടിയുള്ള പണം സ്വരൂപിക്കാൻ ഗാന്ധിജി രാജ്യത്തിന്‍റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു. ഗാന്ധിജി ഉപയോഗിച്ചിരുന്ന കുടം ഉത്തരാഖണ്ഡിലെ അൽമോറ എന്ന പട്ടണത്തിലെ ഒരു വീട്ടിൽ ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു എന്നത് ചരിത്രം.
വെള്ളി കൊണ്ട് നിർമിച്ച ആ കുടം അൽമോറ സ്വദേശി ജവഹർ ഷായാണ് ഗാന്ധിയുടെ പക്കൽ നിന്നും വാങ്ങിയത്. തന്‍റെ അച്ഛൻ ഗാന്ധിയിൽ നിന്നും വെറും 11 രൂപയ്ക്ക് വാങ്ങിയ ആ കുടത്തിന് മറ്റെന്തിനെക്കാളും വിലമതിപ്പുണ്ടെന്ന് ജവഹർ ഷായുടെ മകൻ സാവൽ ഷാ ഓർക്കുന്നു. ഗാന്ധിജി ഉപയോഗിച്ച കുടം ഞങ്ങളുടെ വീട്ടിൽ ഉണ്ടാവുക എന്നതിനെക്കാൾ അഭിമാനകരമായ മറ്റൊന്നും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാനില്ല. ഈ കുടം ഞങ്ങളുടെ പൂജാ മുറിയിലാണ് അദ്ദേഹം സൂക്ഷിച്ചത്. അത് എന്നും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. ഷായുടെ മരുമകൾ ഗീത ഷാ പറയുന്നു.
1929ലാണ് ഗാന്ധിജി അൽമോറ സന്ദർശിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ പൊതുയോഗത്തിൽ വച്ചാണ് ഈ വെള്ളി കുടം ഗാന്ധിജി ലേലത്തിന് വെച്ചത്. അദ്ദേഹം പട്ടണത്തിൽ വിവിധ പൊതു യോഗങ്ങളിൽ സംസാരിച്ചു. പണം സ്വരൂപിക്കുന്നതിൽ ഞാനും എന്‍റെ സുഹൃത്തും അദ്ദേഹത്തെ ഒരുപാട് സഹായിച്ചു. അതേ വർഷമാണ് നൈനിറ്റാളിൽ ഒരു സ്ത്രീ സമരത്തിന് വേണ്ടി തന്‍റെ ആഭരണങ്ങൾ ഊരി നൽകിയത്, പ്രാദേശിക ചരിത്രകാരൻ വിഡിഎസ് നേഗി പറഞ്ഞു.