ഐസ്വാൾ: മ്യാൻമാറിനോട് ചേർന്നുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാല് വ്യത്യസ്ത ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.8 മുതൽ 4.5 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ മിസോറം, നാഗാലാൻഡ്, ത്രിപുര, അസം എന്നിവിടങ്ങളിലാണ് ഉണ്ടായത്. സംഭവത്തിൽ അപകടമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി മിസോറാമിൽ ഭൂചലനം പതിവാണ്. റിക്ടർ സ്കെയിലിൽ 4.2, 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായിട്ടുള്ളത്. തുടർച്ചയായ ഭൂചലനം മൂലം ജനങ്ങൾ പരിഭ്രാന്തരാണെന്ന് ചമ്പൈ ജില്ലാ അധികൃതർ പറഞ്ഞു. ഭൂചലനത്തെ കുറിച്ച് പഠിക്കാനായി ജിയോളജിസ്റ്റുകളും സീസ്മോളജിസ്റ്റുകളും ഉൾപ്പെടുന്ന സംഘം ചമ്പൈ മേഖല സന്ദർശിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം - മിസോറം
റിക്ടർ സ്കെയിലിൽ 2.8 മുതൽ 4.5 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്