ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; നാല് നക്‌സലുകൾ കൊല്ലപ്പെട്ടു - നക്‌സലുകൾ

ഏറ്റുമുട്ടലില്‍ ഒരു പൊലീസ് സബ് ഇൻസ്‌പെക്‌ടറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Chhattisgarh encounter  Naxal encounter  Insurgency  Chhattisgarh village  ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍  നക്‌സലുകൾ കൊല്ലപ്പെട്ടു  ഛത്തീസ്‌ഗഡ്  നക്‌സലുകൾ  ഏറ്റുമുട്ടല്‍
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍; നാല് നക്‌സലുകൾ കൊല്ലപ്പെട്ടു
author img

By

Published : May 9, 2020, 8:37 AM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയില്‍ പൊലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകൾ കൊല്ലപ്പെട്ടു. മദൻവാഡ പ്രദേശത്ത് വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസ് സബ് ഇൻസ്‌പെക്‌ടറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർധോണി ഗ്രാമത്തിന് സമീപം നക്‌സലൈറ്റുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തെന്നും ഇത് ഏറ്റുമുട്ടലിലേക്ക് നയിച്ചെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനൊപ്പം എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് നാല് സൈനികരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഡിഷണൽ എസ്.പി ഗോരഖ്‌നാഥ് ബാഗെലും എസ്.പി ജിതേന്ദ്ര ശുക്ലയും ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.