റാഞ്ചി: ജാർഖണ്ഡിലെ ദുംക, ഗിരിദ് ജില്ലകളിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. മസാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മക്രാംപൂരില്‍ റോഡരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സോമലാല്‍ (30), രാജീവ് ഹന്‍സ്‌ഡ (20) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഷോപ്പ് ഉടമ ബബ്‌ലു ദാസ് (30) മിന്നലേറ്റ് ചികിത്സയിലാണ്. ഷക്കാരിപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റഫീക്ക് അന്‍സാരി (30) ആണ് മിന്നലേറ്റ് മരിച്ച മറ്റൊരാള്‍. ഗിരിദ് ജില്ലയിലെ നിതേഷ് പണ്ഡിറ്റ് (12), രമേഷ് റായ് (35) എന്നിവരും ഇടിമിന്നലേറ്റ് മരിച്ചു.
ജാര്‍ഖണ്ഡില്‍ 5 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു - latest jharkhand
ദുംക, ഗിരിദ് ജില്ലകളിലാണ് ഇടിമിന്നലേറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടത്.