ETV Bharat / bharat

ഗോവയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിജയം

പ്ലാസ്മ തെറാപ്പിക്ക് വിധേയരായ രണ്ട് കൊവിഡ്‌ രോഗികൾ രോഗമുക്തി നേടി.

1
1
author img

By

Published : Aug 14, 2020, 8:17 PM IST

പനാജി: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയരായ രണ്ട് കൊവിഡ്‌ രോഗികൾ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലെ കൊവിഡ്‌ സ്ഥിതിയെപ്പറ്റി സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സക്കായി ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് വാർഡുകൾ സജ്ജീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

നേരത്തെ ഈ രോഗികളെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ്‌ രോഗികളെ ഒറ്റപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാവരും ഗണേശ ചതുർഥി ചെറിയ രീതിയിൽ ആഘോഷിക്കണം. ആഘോഷം മാറ്റിവെക്കാൻ താനും കുടുംബവും തീരുമാനിച്ചു. അത് ഒരിക്കലും മതവിശ്വാസം ഇല്ലാതാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ 3,491 പേർ ചികിത്സയിൽ തുടരുമ്പോൾ 6,912 പേർ രോഗമുക്തി നേടി. 91 പേർ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.