ETV Bharat / bharat

സൂര്യപ്രകാശത്തില്‍ പുഞ്ചിരിക്കുന്ന കൃത്രിമ സൂര്യകാന്തികള്‍ - fake sunflower latest news

ഫോട്ടോട്രോപിസം കൃത്രിക ചെടികളില്‍ സന്നിവേശിപ്പിക്കുകയാണ് ഗവേഷകർ ചെയ്തത്. നാച്ചർ നാനോടെക്നോളജി എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പങ്കുവെച്ചിട്ടുള്ളത്

സൂര്യപ്രകാശത്തില്‍ പുഞ്ചിരിക്കുന്ന കൃത്രിമ സൂര്യകാന്തികള്‍
author img

By

Published : Nov 13, 2019, 8:37 PM IST

പ്രകാശത്തിന്‍റെ ലഭ്യതക്കനുസരിച്ച് ചെടികള്‍ തലയുയർത്തുന്നത് നമ്മള്‍ കാണാറുണ്ട്. ചെടികള്‍ക്ക് പ്രകാശത്തോട് പ്രതികരിക്കാനുളള ഈ കഴിവാണ് ഫോട്ടോട്രോപിസം എന്നറിയപ്പെടുന്നത്. ഫോട്ടോട്രോപിസം പ്രതിഭാസം കൃത്രിമ ചെടികളിലും സന്നിവേശിപ്പിച്ചിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും അരിസോണ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ. നാച്ചർ നാനോടെക്നോളജി എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പങ്കുവെച്ചിട്ടുള്ളത്.

ഫോട്ടോട്രോപിസം പൂക്കളിലാണ് കൂടുതലായി കണ്ടുവരുന്നത്. സൂര്യനെ കാണുമ്പോള്‍ വിടർന്ന് പുഞ്ചിരിതൂകുന്ന സൂര്യകാന്തിപ്പൂക്കള്‍ ഒരു ഉദാഹരണം മാത്രം. ഇനി കൃത്രിമ സൂര്യകാന്തിപ്പൂക്കളും സൂര്യപ്രകാശത്തില്‍ പുഞ്ചിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി സൂര്യപ്രകാശത്തോട് പ്രതികരിക്കുന്ന പോളിമർ നിർമിക്കുകയാണ് ശാസ്ത്രജ്ഞർ ചെയ്തത്. പ്രകാശത്തോട് പ്രതികരിക്കുന്ന നാനോ മെറ്റീരിയലും തെർമേ റെസ്പോണ്‍സീവ് മെറ്റീരിയലും നിർമിച്ചു.

നാനോ മെറ്റീരിയല്‍ പ്രകാശത്തെ ആഗീരണം ചെയ്ത് അതിനെ താപോർജമാക്കി മാറ്റുന്നു. ഈ താപോർജം പ്രകാശത്തിന്‍റെ വശത്തുളള വസ്തുക്കളെ ചുരുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്‍റെ ഫലമായി വസ്തു പ്രകാശത്തിന്‍റെ ഭാഗത്തേക്ക് വളയുന്നു. ഇതാണ് പ്രവർത്തനം. നാനോ മെറ്റീരിയലിന് പൂക്കളുടെ ആകൃതി നല്‍കുകയാണ് ഗവേഷകർ ചെയ്തത്.അതോടെ സൂര്യപ്രകാശത്തിനനുസരിച്ച് തലയുയർത്തുന്ന പൂക്കളായി ഇത് മാറി.

സോളാര്‍ പാനലുകളുടെ കാര്യക്ഷമത വർധിപ്പിക്കാന്‍ ഈ കണ്ടുപിടിത്തതിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. പുതിയ കണ്ടുപിടുത്തത്തിന് സണ്‍ബോട്ട് എന്നാണ് ഗവേഷകർ പേര് നല്‍കിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.