ETV Bharat / bharat

ഭീതിയകന്ന് ധാരാവി; പകുതിയിലധികം പേർക്ക് രോഗമുക്തി - ധാരവി കൊവിഡ്‌

1,018 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്

Dhaaraavi
Dhaaraavi
author img

By

Published : Jun 24, 2020, 8:32 PM IST

മുംബൈ: കൊവിഡ്‌ വ്യാപനത്തിൽ ഇന്ത്യയുടെ ആശങ്കയായി മാറിയ ധാരാവിക്ക് ആശ്വാസ ദിനങ്ങൾ . ചേരിപ്രദേശമായ ഇവിടെ പുതിയതായി 10 കൊവിഡ്‌ പോസിറ്റീവ് കേസുകൾ മാത്രമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡ്‌ മരണങ്ങൾ ഒന്നും പുതിയതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ 81 ആയി തുടരുകയാണ്. ഇതിനോടകം 1,100 പേർക്ക് കൊവിഡ്‌ ഭേദമായതോടെ 1,018 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

2.5 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ധാരവി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ്. 6.5 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കൊവിഡ്‌ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഭീതിയിലാക്കിയിരുന്നു. അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്ത ചൊവ്വാഴ്ചയായിരുന്നു ഏപ്രിലിന് ശേഷം
ഏറ്റവും കുറവ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.