മുംബൈ: അന്താരാഷ്ട്ര വിമാന സർവീസുകളുടെ നിയന്ത്രണം ഡിസംബർ 31വരെ തുടരുമെന്ന് ഡിജിസിഎ . എന്നാല്‍ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്ട്ര ഓൾ-കാർഗോ ഫ്ലൈറ്റുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ജൂൺ 26ലെ സർക്കുലറിൻ്റെ ഭാഗിക പരിഷ്‌കരണത്തിലാണ് മാറ്റം വരുത്തിയത്.
പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാർച്ച് 23നാണ് ഇന്ത്യക്ക് അകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങള്‍ സർവീസ് നടത്തുന്നുണ്ട്. കൂടാതെ എയർ ബബിള്‍ കരാർ പ്രകാരമുള്ള സർവീസുകളും നടത്തുന്നുണ്ട്.