ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആര്‍കെ പുരം, ആനന്ദ്‌വിഹാര്‍, അശോക് വിഹാര്‍ എന്നിവിടങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം വീണ്ടും വളരെ മോശം അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്ന് ദ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍റ് റിസര്‍ച്ച്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് ശരാശരി വായു ഗുണനിലവാര സൂചിക പ്രകാരം ആര്‍ കെ പുരയില്‍ 236, ലോധി റോഡില്‍ 200, ഇന്ദിരാഗാന്ദി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 243, ആനന്ദ് വിഹാറില്‍ 294 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലിനീകരണത്തിന്‍റെ തോത് ചൊവ്വാഴ്ച നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. അടുത്ത മൂന്ന് രാത്രിക്കുള്ളില്‍ മൂടല്‍മഞ്ഞിന് നേരിയ ശമനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
0-50 വരെയുള്ള ഒരു എക്യുഐ മികച്ചതായാണ് കണക്കാക്കുന്നത്. 51-100 മിതത്വം, 201-300 വരെ മോശം, 301-400 വരെ തീരെ മോശം, 401-500 അപകടകരമായ അവസ്ഥ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. സഫ്‌ദര്‍ജംഗ് പ്രദേശത്ത് 5.4 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.