ന്യൂഡൽഹി: ഹൃദയ കൈമാറ്റത്തിനായി ഇടനാഴി ഒരുക്കി ഡൽഹി പൊലീസ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്കാണ് പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ച് ഡൽഹി പൊലീസ് ഇടനാഴി ഒരുക്കിയത്.
വിമാനത്താവളത്തിൽ നിന്ന് ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. 21 മിനിറ്റ് കൊണ്ടാണ് വിമാനത്താവളത്തിൽ നിന്ന് ഹൃദയം വഹിച്ചുള്ള ആംബുലൻസ് ആശുപത്രിൽ എത്തിയത്. ഡൽഹി എസിപി വിജയ് പാൽ സിങിന്‍റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്.