ന്യൂഡൽഹി: ഡെപ്യൂട്ടി പൊലീസ് കമ്മിഷണറോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായി ജോയിന്‍റ് പൊലീസ് കമ്മിഷണർ ശാലിനി സിങ് അറിയിച്ചു. ഇയാളുടെ മകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനെ തുടർന്നാണ് നടപടി.
ഡൽഹി പടിഞ്ഞാറൻ മേഖല ഉദ്യോഗസ്ഥൻ ദീപക് പുരോഹിത്തിന്‍റെ മകൾ അടുത്തിടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. മുൻകരുതൽ നടപടിയായും സർക്കാരിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് സിങ് പറഞ്ഞു.
നിലവിൽ കൊവിഡിനുള്ള പരിഹാരം സാമൂഹിക അകലം പാലിക്കുന്നതാണ്. കൊറോണ പോലുള്ള ഒരു പകർച്ചവ്യാധിയെ പരാജയപ്പെടുത്തുന്നതിന് ഈ മാർഗം എല്ലാവരും സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്നും ജോയിന്‍റ് പൊലീസ് കമ്മീഷണർ ശാലിനി സിങ് കൂട്ടിചേർത്തു.