ന്യൂഡല്‍ഹി: 9.5 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ നൈജീരിയൻ പൗരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തെന്ന വ്യാജേന നൈജീരിയന്‍ പൗരനായ ആന്‍റണി എഗ്വോൺവു വിലകൂടിയ സമ്മാനവും 50,000 പൗണ്ടും അയച്ചു എന്ന സന്ദേശം പരാതിക്കാരന് ലഭിക്കുകയായിരുന്നു. പിന്നീട് മുംബൈ വിമാനത്തവാളത്തില്‍ നിന്നെന്ന പേരില്‍ 9,49,400 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് കസ്റ്റംസ് ചാര്‍ജെന്ന വ്യാജേന നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുക നിക്ഷേപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം ലഭിക്കാതായതോടെയാണ് കബളിക്കപ്പെട്ടുവെന്ന് ഡല്‍ഹിയിലെ ഹരി നഗര്‍ സ്വദേശിയായ പരാതിക്കാരന്‍ മനസ്സിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ലാപ്ടോപ്പ്, രണ്ടര ലക്ഷം രൂപ, ഡെബിറ്റ് കാര്‍ഡ് എന്നിവ കണ്ടെടുത്തു.
9.5 ലക്ഷം രൂപ കബളിപ്പിച്ചു; നൈജീരിയൻ പൗരന്‍ അറസ്റ്റില്‍ - Delhi Police arrest Nigerian national
സുഹൃത്തെന്ന വ്യാജേനയാണ് നൈജീരിയന്‍ പൗരന്‍, ഡല്‍ഹി ഹരി നഗര്‍ സ്വദേശിയെ കബളിപ്പിച്ചത്
![9.5 ലക്ഷം രൂപ കബളിപ്പിച്ചു; നൈജീരിയൻ പൗരന്‍ അറസ്റ്റില്‍ നൈജീരിയന്‍ പൗരന്‍ ഡല്‍ഹി ഹരി നഗര്‍ സ്വദേശി സുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചു Delhi Police arrest Nigerian national duping man of Rs 9.5 lakh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5307908-628-5307908-1575796708534.jpg?imwidth=3840)